Tuesday, December 6, 2016

തകർന്നടിയുന്ന അലോപ്പതി - ഭാഗം -1



“കുറച്ചു നാൾ മുൻപ്, ഇസ്രായേലിൽ ഡോക്ടർമാർ സമരം ചെയ്തു. മൂന്നുമാസം. അവർ ജോലി ചെയ്തില്ല. ഇസ്രയേലിൽ സ്വകാര്യ ആശുപത്രികളില്ല. പിന്നീട് ആരോ ഡോക്ടർമാരും സർക്കാരും തമ്മിൽ ഒത്തുതീർപ്പാക്കി. അവർ തിരിച്ചുവന്ന് ജോലി ചെയ്യാൻ തുടങ്ങി. തുടർന്ന് ഒരു ആഡിറ്റ് നടത്തിയപ്പോൾ ഒരു കാര്യം വ്യക്തമായി. ഡോക്ടർമാർ സമരം ചെയ്തിരുന്ന കാലത്ത് മരണനിരക്ക് കുത്തനെ ഇടിഞ്ഞു. അവർ വീണ്ടും ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ അത് മുൻപത്തേതിനേക്കാൾ വർദ്ധിച്ചു.” പത്മഭൂഷൺ പ്രൊഫസർ ബി. എം. ഹെഗ് ഡെ (എം.ഡി, എം.ആർ.സി.പി. ലണ്ടൻ, എഫ്.ആർ.സി.പി. ലണ്ടൻ, എഫ്.എ.സി.സി. അമേരിക്ക, എഫ്.ആർ.സി.പി.ജി ഗ്ലാസ്ഗൊ, എഫ്.ആർ.സി.പി.ഇ എഡിൻബർഗ്, എഫ്.ആർ.സി.പി.ഐ ഡുബ്ലിൻ, റിട്ടയേഡ് വൈസ് ചാൻസലർ മണിപാൽ അകാഡമി ഒഫ് ഹയർ എഡുകേഷൻ) നടത്തിയ ഒരു പ്രസംഗത്തിലെ ഭാഗം.


ഡോക്ടർ ഹെഗ്ഡെയെപോലെ പല അത്മാർത്ഥതയുള്ള അലോപതി ഡോക്ടർമാരും ഇന്ന് ഭാരതീയരെ അലോപതിയുടെ അപകടങ്ങളെ പറ്റി ബോധവാന്മാരാക്കിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ഇന്ന് യൂ ട്യൂബിൽ ലഭ്യമാണ്. കൊളസ്റ്ററോൾ, ഡയബറ്റിസ്, ബ്ലഡ്പ്രഷർ എന്നിങ്ങിനെ പല ക്രൂരമായ തമാശകളും അലോപതിയുടെ ആഭിമുഖ്യത്തിൽ നാളേറെയായി നടാമാടിക്കൊണ്ടിരിക്കുകയാണ്.


രക്തസമ്മർദ്ദം.

ഉദ്ദേശം 1994 ൽ എനിക്ക് 35 വയസ്സുള്ളപ്പോഴാണ് ഒരു ഡോക്ടറുടെ പരിശോധനയിൽ ഞാൻ രക്തസമ്മർദ്ദമുള്ള ഒരു രോഗിയാണെന്നും അതിന് മരുന്നു കഴിക്കണമെന്നുമുള്ള ക്രൂരമായ യാഥാർഥ്യം അറിയുന്നത്. ഈ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ ഒരിക്കലും നിർത്താൻ പാടില്ല. അത് വളരെ കൃത്യമായി ഒരേ സമയത്ത് എല്ലാ ദിവസവും കഴിക്കുകയും വേണം. സമയം തെറ്റിയാൽ അപകടമാണ്. കുറച്ചു നാൾ മരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ഗവേഷണ ത്വര എന്നെ പിടികൂടി. അപ്പോഴേക്കും ഇന്റർനെറ്റ് ശക്തിപ്രാപിച്ചിരുന്നു. അതിൽ നിന്നും ലോകത്തിലെ രക്തസമ്മർദ്ദരോഗികളിൽ 10% ത്തിന്റെ സമ്മർദ്ദത്തിനു കാരണം, പുകവലി, അധികശരീര ഭാരം, വ്യായാമക്കുറവ്, ഉപ്പ് മദ്യം മുതലായവ അധികം കഴിക്കുന്നത്, പ്രായം, പാരന്പര്യം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവയാണെന്നും ബാക്കി 90% ത്തിന്റെയും കാരണം ആർക്കും അറിയില്ലെന്നും മനസ്സിലായി. മറ്റൊന്നുകൂടി മനസ്സിലായി. രക്തസമ്മർദ്ദത്തിന് കഴിക്കുന്ന ടെല്മിസാർടാൻ പോലെയുള്ള മരുന്നുകൾ ഒന്നുകിൽ രക്ത ധമനികളെ വികസിപ്പിക്കുകയോ അല്ലെങ്കിൽ രക്തത്തെ നേർപ്പിക്കുകയോ ആണ് സമ്മർദ്ദം കുറക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം. ഉടനെ തന്നെ ഞാൻ സമപ്രായക്കാരനായ എന്റെ ഒരു ഡോക്ടർ ബന്ധുവിനെ കണ്ടു. എന്റെ രക്ത സമ്മർദ്ദം ഈ പത്തു ശതമാനത്തിൽ പെടുന്നതാണോ എന്നൊരു പരിശോധന നടത്താൻ പറ്റുമോ എന്നു ചോദിച്ചു. അതിൽ പെടില്ലെങ്കിൽ പിന്നെ ഞാൻ ഡോക്ടറെ ഈ ആവശ്യത്തിനു കാണുകയോ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയോ ചെയ്യേണ്ടല്ലോ. പക്ഷെ അദ്ദേഹം പറഞ്ഞത്, അതൊക്കെ വളരെ ബുദ്ധിമുട്ടാണെന്നാണ്. പിന്നെ നിങ്ങൾ എന്തടിസ്ഥാനത്തിലാണ് ഈ മരുന്നുകൾ നിർദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് “എന്തായാലും ടെല്മിസാർടാൻ പോലെയുള്ള മരുന്നുകൾ നൽകും. അത്രതന്നെ” എന്നായിരുന്നു ഉത്തരം. ഏതായാലും അന്നു മുതൽ ആജീവനാന്തം കഴിക്കേണ്ടുന്ന ആ മരുന്നു കഴിക്കൽ ഞാൻ നിർത്തി! ഇപ്പോൾ 16 കൊല്ലം കഴിഞ്ഞു.


മംഗോളിയൻ, പിഗ്മി, ആര്യൻ, പുരുഷൻ, സ്ത്രീ, കുട്ടി എന്നിങ്ങിനെ ഒരു വ്യത്യാസവും കണക്കാക്കാതെ ഒരാളുടെ “നോർമൽ” രക്തസമ്മർദ്ദം താഴെ 80 മുകളിൽ 120 എന്നിങ്ങിനെയേ വരാവൂ എന്ന് നിർബ്ബന്ധിക്കുന്ന ഈ അസംബന്ധ വ്യാജ ശാസ്ത്രത്തെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. നോർമൽ രക്ത സമ്മർദ്ദം എന്ന് ഇന്ന് നാം വ്യവരിക്കുന്ന 70-80/110-120 എന്ന സംഖ്യ എങ്ങിനെയുണ്ടാവുന്നതാണെന്ന് നിങ്ങൾക്കറിയാമോ. പതിനായിരം ആളുകളുടെ രക്തസമ്മർദ്ദം നോക്കി അതിന്റെ ശരാശരി കണക്കാക്കുക. എന്നിട്ട് അതിനോട് ഒരഞ്ച് കൂട്ടുകയും കുറക്കുകയും ചെയ്യുക. അപ്പോൾ ശരാശരി രക്തസമ്മർദ്ദ റേഞ്ച് ആണ് നോർമൽ രക്തസമ്മർദ്ദമായി നമ്മുടെ തലയിൽ അടിച്ചു കേറ്റുന്നത്. വിഖ്യാതന്മാരായ ഭാരതീയരും പാശ്ചാത്യരുമായ പലരുടേയും പ്രസംഗങ്ങളും, പഠനങ്ങളും മറ്റും നമുക്കിന്ന് കിട്ടാനുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റി ഇപ്പോൾ വെളിച്ചെണ്ണ അൾഷിമീസ് രോഗത്തിനും ഹൃദ്രോഗങ്ങൾക്കും നല്ല മരുന്നാണെന്നും കണ്ടു പിടിച്ചിട്ടുണ്ട്. എന്നിട്ടും വിജ്ഞാനാഭിമാനികളായ കേരളീയർ ഇപ്പോഴും ഒരു കല്യാണ വിരുന്നിനു കൂടുന്പോൾ സ്വന്തം കൊളസ്റ്ററോളിന്റെയും, ഷുഗറിന്റെയും, പ്രഷറിന്റെയും, തൈറോയിഡിന്റെയും മഹിമ പ്രസംഗിച്ചുകൊണ്ട് നടക്കുകയാണ്.


കൊളസ്റ്ററോൾ

കൊളസ്റ്ററോൾ എന്നത് കൊഴുപ്പ്  (ഫാറ്റ്) തന്നെയാണ്. മനുഷ്യശരീരം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ഈ കൊഴുപ്പു കൊണ്ടാണ്. അത് ശരീരത്തിന് വളരെ ആവശ്യകവുമാണ്. ശരീരത്തിലെ കൊളസ്റ്ററോളിന്റെ 80 ശതമാനത്തോളം ഉൽപ്പാദിപ്പിക്കുന്നത് കരളാണ്. നാം കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാൽ കരൾ അതിന്റെ ജോലി കുറക്കും.


ഏകദേശം മുൻപറഞ്ഞ കാലഘട്ടത്തിൽ തന്നെ എന്റെ രക്തസമ്മർദ്ദം കാരണമായി, ഡോക്ടർമാർ എന്റെ കൊളസ്റ്ററോളും പരിശോധിക്കാൻ തുടങ്ങി. എന്റെ കൊളസ്റ്ററോൾ അനുവദനീയമായ നിരക്കിനെക്കാളും വളരെ കൂടുതലാണെന്നു കണ്ടെത്തി. അതിനു മരുന്നും തന്നു. കുറച്ചുനാൾ അതു കഴിച്ചു. ഈ സമയത്താണ് കൊളസ്റ്ററോളിനെ കുറിച്ച് ഞാൻ ഗവേഷണം തുടങ്ങിയത്. നല്ലതും ചീത്തയും ആയ വിവിധയിനം കൊളസ്റ്ററോളുകൾ ഉണ്ടെന്നും ചീത്ത കൊളസ്റ്ററോൾ കുറക്കാൻ വെളിച്ചെണ്ണ, ഉപ്പ് മുതലായവ കഴിക്കരുതെന്നും മറ്റും ഡോക്ടർ പറഞ്ഞും, പല ലേഖനങ്ങളും കണ്ടു. അതിനിടെ, “കൊളസ്റ്ററോൾ സ്കെപ്റ്റിക്സ്” എന്നൊരു സംഘത്തെ ഇന്റർനെറ്റിൽ കണ്ടെത്തി. ഈ സംഘത്തിൽ നേച്ചർ പോലെയുള്ള പല ഗംഭീര സയൻസ് ആനുകാലികങ്ങളിലെ ലേഘനങ്ങൾ റിവ്യൂ ചെയ്യുന്ന പ്രൊഫസർമാരും, ഡോക്ടർമാരും ഉണ്ടായിരുന്നു. എല്ലാവരും വളരെ ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകളുള്ളവരും, ഗവേഷകരും, അനുഭവ സന്പന്നന്മാരും. അവരുടെ അഭിപ്രായം, കൊളസ്റ്ററോളിനെ കൊലപാതകിയാക്കി മാറ്റിയത്, അതിനുള്ള മരുന്നായ സ്റ്റാറ്റിൽ ഉല്പാദിപ്പിക്കുന്ന ഫാർമകന്പനികളാണെന്നാണ്. ഇതിന്റെയെല്ലാം ഉൽഭവം അമേരിക്കയിലാണല്ലോ. അവിടെ ഒപിനിയൻ മേക്കേഴ്സ് എന്നൊരു വിഭാഗം വിദഗ്ധരുണ്ടത്രെ. അവരാണ് ഹെൽത് കെയറിനെ പറ്റി തീരുമാനങ്ങൾ എടുക്കുന്നത്. അതിലൊരു പ്രമുഖൻ, ഫൈസർ എന്ന മരുന്നുകന്പനിയുടെ ഡയറക്റ്റർബോർഡിൽ മെംബറുമാണത്രെ. അയാളാണ് കൊളസ്റ്ററോളിനെ ഇത്തരം ഒരു ഭീകര ജീവിയാക്കിയതത്രെ. എങ്കിലും അതിനെതിരെ ശബ്ദിക്കാൻ തങ്ങൾക്കു പോലും ഭരണഭയം മൂലം കഴിയുന്നില്ല എന്നും അവരുടെ വെബ് സൈറ്റിൽ കണ്ടു. ഇപ്പോൾ ഈ ലേഖനം എഴുതാൻ വേണ്ടി ഒരിക്കൽ കൂടി ആ വെബ് സൈറ്റ് ഞാൻ സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ, ‘ഫൊർബിഡ്ഡൻ’ എന്നൊരു ചെറിയ സന്ദേശം സ്ക്രീനിന്റെ നടുക്കു കണ്ടു. അപ്പോൾ മിക്കവാറും ആ വെബ്സൈറ്റ് (www.thincs.com) “കൊളസ്റ്ററോളുകാർ” നശിപ്പിച്ചിട്ടുണ്ടായിരിക്കാം. അവരുടെ ഭയം അസ്ഥാനത്തല്ലായിരുന്നു.


ഡോ. ഹെഗ്ഡെയുടെ ഒരു പ്രസംഗത്തിൽ അദ്ദേഹം പറയുന്നു, “അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി യിൽ 1984ൽ ഞാൻ വെളിച്ചെണ്ണയെക്കുറിച്ച് ഒരു പ്രസംഗത്തിനു പോയിരുന്നു.ഉദ്ദേശം 25,000 കാർഡിയോളജിസ്റ്റ്സ് അതിൽ സംബന്ധിച്ചിരുന്നു. പ്രസംഗത്തിനുശേഷം എനിക്ക് വളരെ ചോദ്യശരങ്ങളെ നേരിടേണ്ടി വന്നു. ഞാൻ പുറത്തേക്കു വരുന്പോൾ വളരെ വൃദ്ധനായ ഒരു കാർഡിയോളജിസ്റ്റ്, എലിയറ്റ് എന്നായിരുന്നു പേര്; എന്നോടു പറഞ്ഞു. “യുവാവേ നിങ്ങൾക്ക് ബോസ്റ്റണിൽ വേറെ എന്തെങ്കിലും ജോലിയുണ്ടോ.” ഞാൻ പറഞ്ഞു “ഇല്ല സർ”. അദ്ദേഹം പറഞ്ഞു “നോക്കൂ ഇപ്പോൾ മണി നാലായി. ആറാവുന്പോഴേക്കും വളരെ ഇരുട്ടാവും. ഇവിടത്തെ സോയാ ലോബി വളരെ ശക്തമാണ്. അവർ നിങ്ങളെ തട്ടിക്കളഞ്ഞേക്കാം. അതുകൊണ്ട് വേഗം സ്ഥലം വിട്ടുകൊള്ളുക”


ഇത്രയും കൊണ്ടു തന്നെ എത്രയോ കാലമായി ഈ കൊളസ്റ്ററോൾ, ഡയറ്റ് കൊള്ളക്കാരുടെ ശൃംഖല നിലനിൽക്കുകയും വളർന്ന് പന്തലിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് നമുക്ക് മനസ്സിലാവുന്നു. 


ഡോക്ടർ ഹെഗ്ഡെയുടെ ഒന്നു രണ്ട് പ്രസംഗങ്ങൾ ഞാൻ സുഹൃത്തുക്കൾക്ക് വാട്സാപ് മുഖേന അയച്ചു കൊടുത്തിരുന്നു. സാമാന്യം നല്ല വിദ്യാഭ്യാസവും ബുദ്ധിയുമുള്ളവരാണവർ. എന്നിട്ടും പിന്നീട് അതിൽ ചിലവരോട് സംവദിക്കുന്പോൾ ഞാൻ കൊളസ്റ്ററോളിനെ പറ്റിയും പ്രഷറിനെ പറ്റിയും സംസാരിച്ചു. ചിലർ “ഓ ഞാനിപ്പോൾ അങ്ങിനെ കൊളസ്റ്ററോളൊന്നും നോക്കാറില്ല. എന്നാലും എന്റ് ബ്ലഡ് പ്രഷർ ഇപ്പോൾ മിക്കവാറും നോർമ്മലാണ്” എന്നു പറഞ്ഞു. അതാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.


ഡയറ്റ്

ഇത് മറ്റൊരു തമാശയാണ്. 1954 മുതൽ 1959 വരെ അമേരിക്കയിൽ ഡയറ്റും ഹൃദയവും തമ്മിലുള്ള ബന്ധത്തിനെ പറ്റി ലക്ഷക്കണക്കിന് ഡോളർ ചിലവഴിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലമായ പ്രബന്ധങ്ങളാണ് ആദ്യമായി ഈ രംഗത്തു വരുന്നവ. അതിൽ കണ്ടെത്തിയത് ഡയറ്റിന് ഹൃദ്രോഗങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണ്. എന്നാൽ ഡോ. ഹെഗ്ഡെയുടെ വാക്കുകൾ ഇതാ. “ആ റിപ്പോർടുകളൊന്നും വെളിച്ചം കണ്ടില്ല. അവ ഒളിച്ചമർത്തി”. അതിനുശേഷമാണ് ഡയറ്റിലൂടെ ശരീരത്തിൽ വരുന്ന കൊളസ്റ്ററോളിനെ പറ്റിയും അതുകൊണ്ട് ഹൃദ്രോഗങ്ങളെപ്പറ്റിയും മറ്റും ഗവേഷണങ്ങൾ നടക്കുന്നത്.


ഡയറ്റും ഹൃദയവും തമ്മിലുള്ള ബന്ധമില്ലായ്മയെപ്പറ്റി വളരെ നല്ലൊരു ഇ-ബുക് ക്രിസ് ക്രെസ്സർ എന്ന (https://chriskresser.com/) ഒരു ആരോഗ്യ പണ്ഡിതൻ എഴുതിയത് ഇന്റർനെറ്റിൽ കിട്ടാനുണ്ട്. ഇത് വായിക്കേണ്ടതാണ്. അതിൽ ഒരിടത്തദ്ദേഹം ഇങ്ങിനെ പറയുന്നു. “കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ചികിൽസാ ലോകം ഹൃദ്രോഗങ്ങളുടെ അടിസ്ഥാന കാരണം കൊളസ്റ്ററോളാണെന്നും, സാച്വറേറ്റഡ് ഫാറ്റും, കൊളസ്റ്ററോളും അധികമുള്ള ഭക്ഷണം കഴിക്കുന്നത്, ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു എന്നും പ്രചരിപ്പിച്ചു. ഈ സിദ്ധാന്തങ്ങൾ മിക്കവാറും ഡോക്ടർമാരും ജനസമൂഹങ്ങളും സത്യമായി അംഗീകരിച്ചിരിക്കയാണ്. എന്നാൽ ഇതിനു വിരുദ്ധമാണ് ഇന്ന് ലഭ്യമായ ഗവേഷണ പ്രബന്ധങ്ങളുടെ കുത്തിയൊഴുക്ക്.” ഈ ബുക്കിൽത്തന്നെ പറയുന്നു, “ഞാനീ പുസ്തകത്തിൽ കഴിഞ്ഞ അൻപത് കൊല്ലങ്ങളിലെ ഗവേഷണങ്ങളിൽ നിന്നും നമുക്കു ലഭിച്ച അറിവുകൾ വിവരിക്കാം. 
ഉയർന്ന കൊളസ്റ്ററോൾ ഹൃദ്രോഗത്തിന്റെ അടിസ്ഥാന കാരണമല്ല.
ഉയർന്ന അളവിൽ സാച്വറേറ്റഡ് ഫാറ്റും കൊളസ്റ്ററോളും അടങ്ങിയ ഭക്ഷണം ഹൃദ്രോഗം ഉണ്ടാക്കുന്നില്ല.
“ഹൃദയാരോഗ്യകരമായ” (ഹാർട് ഹെൽതി) എന്ന് പറയപ്പെടുന്ന വെജിറ്റബ്ൾ എണ്ണകൾ ഹൃദ്രോഗം മാത്രമല്ല കാൻസറും മറ്റു പലതും ഉണ്ടാക്കുന്നു.
സ്റ്റാറ്റിൻ പോലുള്ള മരുന്നുകൾ മരണനിരക്ക് കുറക്കുന്നില്ലെന്ന് മാത്രമല്ല അപകടകരമായ പാർശ്വഫലങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്നു.” (ക്രിസ് ക്രെസ്സർ)


മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു. “നിങ്ങൾക്കിനി മുട്ട-വെള്ള ഓമ്ലറ്റ് നിർത്തി മഞ്ഞയുംകൂട്ടിയുള്ള ഓമ്ലറ്റ് കഴിക്കാം. കാരണം, മുട്ടയിൽ അടങ്ങിയ പതിമൂന്ന് അത്യാവശ്യകമായ പോഷകങ്ങളെല്ലാം തന്നെ അതിന്റെ മഞ്ഞയിലാണടങ്ങിയിരിക്കുന്നത്. മുട്ടയിൽ അടങ്ങിയിട്ടുള്ള ചോലൈൻ എന്ന പേരുള്ള വൈറ്റമിൻ ബി വകഭേദം ശരീരത്തിലെ വിഷം നിർമ്മാർജ്ജനം ചെയ്യാനും, നാഡീ സന്പ്രേക്ഷണ വ്യവസ്ഥയെ ശക്തിപ്പെടുത്താനും നല്ലതാണ്. 90% അമേരിക്കക്കാർക്കും ചോലൈൻ കിട്ടാത്തതുകൊണ്ട് ക്ഷീണം, ഉറക്കക്കുറവ്, കിഡ്നി പ്രവർത്തനക്കുറവ്, ഓർമ്മക്കുറവ്, നാഡീ-പേശീ അസന്തുലിതാവസ്ഥ എന്നിവയാൽ പീഡിതരാണ്.


മലയാളി

വലിയ ജ്ഞാനികളാണെന്ന് നടിക്കുന്ന മലയാളികൾക്ക് ഇപ്പോഴും ഈ അലോപ്പതി കറക്കു കന്പനി മനസ്സിലായിട്ടില്ല. ഇതിൽ ഏറ്റവും വലിയ ദുരന്തം, നമ്മുടെ അടുത്ത ബന്ധുക്കളോ നമ്മുടെ ആരോഗ്യവും ശ്രേയസ്സും കാംക്ഷിക്കുന്നവരോ ആയ നല്ല ഡോക്ടർമാരോട് ചോദിച്ചാൽ പോലും ഇതൊന്നും നമുക്കറിയാൻ കഴിയില്ല. കാരണം അവർ പഠിച്ചതതാണ്. എന്നു തന്നെയല്ല, അവർക്ക് പുതിയതായി വരുന്ന മരുന്നുകളെയും അവ “മാറ്റുന്ന” രോഗങ്ങളെയും കുറിച്ചുള്ള പരിശീലനക്കളരികൾ നടത്തുന്നത്, ഈ ലോബികളും, മരുന്നു കന്പനികളുമാണ്. ഇനി ഇതെല്ലാം കളവാണെന്ന് മനസ്സിലാക്കി ഇതുപേക്ഷിക്കാനും പറ്റില്ല. കാരണം അവർക്കാകപ്പാടെ അറിയുന്ന പണി, അളവറ്റ പണം മുടക്കി, പഠിച്ച ഈ അസംബന്ധം മാത്രമാണ്. അതുകൊണ്ട് അവരോട് ചോദിച്ചാലും വെളിച്ചെണ്ണ കഴിക്കരുത്, ഡയറ്റ് കണ്ട്രോൾ ചെയ്യണം എന്നൊക്കെ പറയും!


ഇതിന്റെ കൂടെയാണ് പ്രാണൻ നഷ്ടപ്പെട്ട ആന്റിബയോടിക്സും സൈക്കിയാട്രിയും. അത് അടുത്ത തവണ.

1 comment:

  1. Vijayan, I can't see any comment here. Please post it agaim

    ReplyDelete